Are you a member? Register / Login

അരവിന്ദ് സ്വാമിയും തിരക്കഥയും വിസ്മയിപ്പിക്കുന്ന 'തനി ഒരുവന്‍'

16 September 2015

ഒരു ശരാശരി മലയാളി പ്രേക്ഷകന് അരവിന്ദ് സ്വാമി എന്ന സുന്ദരനായ നടന്റെ അതിഗംഭീരമായ മടങ്ങിവരവാണ് തനി ഒരുവന്‍ എന്ന തമിഴ് ചിത്രം. യഥാര്‍ഥത്തില്‍, നായകന്റേതല്ല, വില്ലന്റെ സിനിമയാണിത്. മോഹന്‍രാജയും ശുഭയും എഴുതി, മോഹന്‍രാജ സംവിധാനം ചെയ്ത 'തനി ഒരുവന്‍' എന്ന തമിഴ് സിനിമ നിര്‍മിച്ചത് എ.ജി.എസ് എന്റര്‍ടൈന്റ്‌മെന്റിന്റെ ബാനറില്‍ കല്‍പ്പാത്തി എസ് ആഘോരവും കുടുംബവുമാണ്.

'നോക്കൂ അരവിന്ദ്, താങ്കള്‍ അധികകാലം സിനിമയില്‍ തുടര്‍ന്നില്ലെങ്കിലും അത്ഭുതമില്ല. കാരണം താങ്കളുടെ ഈ അമിത സൗന്ദര്യം ഒരു ശരാശരി ഇന്ത്യാക്കാരനെ അഭിനയിച്ചു ഫലിപ്പിക്കുവാന്‍ താങ്കള്‍ക്കു മുന്നില്‍ വലിയ വിലങ്ങായി നില്‍ക്കുകതന്നെ ചെയ്യും' എന്ന് അരവിന്ദ് സ്വാമിയോട് പറഞ്ഞത് സാക്ഷാല്‍ മണിരത്‌നമാണ്. ഏകദേശം അതുപോലെ തന്നെയായിരുന്നു അരവിന്ദ് സ്വാമിയുടെ കരിയര്‍. അദ്ദേഹം സിനിമയില്‍ നിന്ന് ഏകദേശം പൂര്‍ണമായും നിഷ്‌കാസിതനായി. സ്വന്തം ബിസിനസ്സില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കുടുംബ ജീവിതം തകര്‍ന്നു. വിവാഹമോചിതനായി, ഇടയ്ക്കിടെ മണിരത്‌നം സിനിമകളില്‍ മാത്രം ചെറിയ വേഷങ്ങള്‍ ചെയ്തു സാന്നിധ്യം അറിയിച്ചു.

Share this on social network:

Comment

More News

  • Rabbit

    05 November 2015

    Rabbit

    View More

  • Mohanlal-Priyadarshan Movie Postponed

    16 September 2015

    play the other pivotal roles. The project will also star about 21 Russian actors. The multi-lingual flick will be made in four more languages, which includes Chinese, Russian, Turkish, and Azeri languages. Ilayaraja composes the music. The movie is produced by Jaison Pulikkottil and Rouf Ji Mehdiyev.

    View More

  • ഡബിള്‍ ബാരല്‍ എന്ന ഗ്യാംഗ്സ്റ്റര്‍ സ്പൂഫ്‌

    16 September 2015

    പതിനാറു കോടിയിലേറെ രൂപ മുടക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഡബിള്‍ ബാരല്‍ എന്ന മലയാളത്തിലെ ആദ്യ ഗ്യാംഗ്സ്റ്റര്‍ സ്പൂഫുമായി തിയറ്ററുകളില്‍ എത്തുന്നത്. ഏറെ മാധ്യമ നവമാധ്യമ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് ഡബിള്‍ ബാരല്‍. ട്രയിലറും , ടീസരുമെല്ലാം തന്നെ വളരെയധികം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്‍താരയുടെ അകമ്പടിയിലാണ് ഡബിള്‍ ബാരല്‍ എന്ന ബിഗ് ബജറ്റ് ചിത്രമെത്തുന്നത്. അതിനാല്‍ തന്നെ അമിത പ്രതീക്ഷകളുടെ ഭാരം ഈ സിനിമക്ക് നന്നായുണ്ടായിരുന്നു.

    ലോജിക് (യുക്തി) കണ്ടുപിടിക്കപ്പെടുന്നതിനും മുന്‍പുള്ള കഥയാണ് ഈ സിനിമയെന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നതിനാലും, ഇടിയില്ല, വെറും വെടി മാത്രമാണ് എന്ന ടാഗ് ലൈനും തിരശീലയില്‍ കാണാനിരിക്കുന്ന പൂരങ്ങളുടെ ഒരു ചെറിയ സൂചന നല്‍കും. പ്രമേയപരമായി തീര്‍ത്തും ദരിദ്രമാണ് സിനിമയെങ്കില്‍ക്കൂടി, സാങ്കേതികവിദ്യാപരമായി മലയാളത്തിലെ പല നവപരീക്ഷണങ്ങളുടെയും ഉദ്ഘാടനം കൂടിയാകും ഈസിനിമ. ഗോവയാണ് സിനിമയുടെ പശ്ചാത്തലം, കൊച്ചിയിലേക്ക് കൂടി ഇടയ്ക്കിടെ ക്യാമറയെത്തുന്നുണ്ട്.

    View More