Are you a member? Register / Login

ആസിഫ് അലിയുടെ കോഹിനൂര്‍

16 September 2015

ലൂയിസ്. പ്രായത്തിന്റെ പ്രസരിപ്പും പ്രതീക്ഷകളും സ്വപ്‌നങ്ങളുമായി നടക്കുന്ന ചെറുപ്പക്കാരന്‍. സിനിമ കാണല്‍ പ്രധാന ഹോബിയാക്കിയ ലൂയിസിന് ഒരു മോഹം. രാജാവിന്റെ മകനെപ്പോലെ അല്ലെങ്കില്‍ ആക്ഷന്‍ ത്രില്ലര്‍ ചിത്രത്തിലെ നായകനെപ്പോലെ കള്ളക്കടത്തുകാരനോ അധോലോകനായകനോ ആവണം. ഈ സ്വപ്‌നം സാക്ഷാത്കരിക്കുവാനായി ലൂയിസ് ഒരു പ്രത്യേക ലക്ഷ്യത്തോടെ ചെറുപുഴ എന്ന ഗ്രാമത്തിലേക്കു വരുന്നു. കൂടെ ആണ്ടിക്കുഞ്ഞുമുണ്ടായിരുന്നു.

സിനിമയിലെ അധോലോക നായകന്മാരെ മനസ്സില്‍ പ്രതിഷ്ഠിച്ച് പൂജിക്കുന്ന ലൂയിസ് തന്റെ ദൗത്യം പൂര്‍ത്തീകരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ ഏതാനും പേര്‍ കൂടി കടന്നുവരുന്നു. ചെറുപുഴ തന്നെയായിരുന്നു അവരുടെ ലക്ഷ്യം. മുംബൈയില്‍ അധോലോകത്ത് പ്രവര്‍ത്തിച്ചിരുന്ന ഹൈദര്‍, കൊച്ചിയില്‍നിന്നെത്തിയ ഫ്രെഡ്ഡി, ഫ്രെഡ്ഡിയുടെ സുഹൃത്ത് നിക്കോളാസ് എന്നിവരുടെ ഈ വരവ് ലൂയിസിന്റെയും ആണ്ടിക്കുഞ്ഞിന്റെയും ജീവിതത്തിലും തുടര്‍ന്ന് ചെറുപുഴ എന്ന ഗ്രാമത്തിലും ഉണ്ടാക്കുന്ന രസകരമായ, സംഭവബഹുലമായ മുഹൂര്‍ത്തങ്ങളാണ് കോഹിനൂര്‍ എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന കോഹിനൂരില്‍ ആണ്ടിക്കുഞ്ഞായി അജുവര്‍ഗീസും ഹൈദരായി ഇന്ദ്രജിത്തും നിക്കോളാസായി ചെമ്പന്‍ വിനോദ് ജോസും ഫ്രെഡിയായി വിനയ് ഫോര്‍ട്ടും അഭിനയിക്കുന്നു.

എണ്‍പതു കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ തലശ്ശേരിയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ഈ ചിത്രത്തില്‍ അപര്‍ണ വിനോദ് നായികയാവുന്നു. സുധീര്‍ കരമന, സൈജു കുറുപ്പ്, ദിനേശ് പ്രഭാകര്‍, റിസബാവ, സാഗര്‍ ഷിയാസ്, മാമുക്കോയ, ശ്രദ്ധ ശ്രീനാഥ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍.

ആഡംസ് വേള്‍ഡ് ഓഫ് ഇമാജിനേഷന്റെ ബാനറില്‍ ആസിഫ് അലി, സജിന്‍ ജാഫര്‍, ബ്രിജീഷ് മുഹമ്മദ് എന്നിവര്‍ ചേര്‍ന്ന് നിര്‍മിക്കുന്ന ചിത്രത്തില്‍ പ്രതീഷ് എം. വര്‍മ്മ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സലീന്‍ മേനോന്‍, രഞ്ജിത്ത് കമലശങ്കര്‍ എന്നിവര്‍ ചേര്‍ന്ന് കോഹിനൂരിന്റെ കഥ, തിരക്കഥ, സംഭാഷണമെഴുതുന്നു. പി.കെ. ഹരിനാരായണന്റെ വരികള്‍ക്ക് രാഹുല്‍ രാജ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: എ.ഡി. ശ്രീകുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ്: നിഹാല്‍ അബ്ദുള്‍ ഖാദര്‍, ആത്തിഫ് എം.എ., കല: അജയ് മങ്ങാട്, മേക്കപ്പ്: റോഷന്‍ എന്‍.ജി., വസ്ത്രാലങ്കാരം: സമീറ സനീഷ്, സ്റ്റില്‍സ്: ബിജിത്ത് ധര്‍മ്മടം, ഡിസൈന്‍സ്: ശിവകുമാര്‍ എസ്., എഡിറ്റര്‍: അര്‍ജു ബെന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ഹരീഷ്, അരുണ്‍ ഡി. ജോസ്, സംവിധാന സഹായികള്‍: സന്തോഷ് ലക്ഷ്മണന്‍, രഞ്ജിത്ത് ടി.വി., ഷഹദ് മരക്കാര്‍, സിബിന്‍, ആസിഫ് പാവ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: പ്രശാന്ത് നാരായണന്‍, ജയശീലന്‍, സദാനന്ദന്‍ കുടവട്ടൂര്‍, വിതരണം: ടൈം ആഡ്‌സ് റിലീസ്, പി.ആര്‍.ഒ: എ.എസ്. ദിനേശ്.

Share this on social network:

Comment

More News

 • Rabbit

  05 November 2015

  Rabbit

  View More

 • Mohanlal-Priyadarshan Movie Postponed

  16 September 2015

  play the other pivotal roles. The project will also star about 21 Russian actors. The multi-lingual flick will be made in four more languages, which includes Chinese, Russian, Turkish, and Azeri languages. Ilayaraja composes the music. The movie is produced by Jaison Pulikkottil and Rouf Ji Mehdiyev.

  View More

 • ഡബിള്‍ ബാരല്‍ എന്ന ഗ്യാംഗ്സ്റ്റര്‍ സ്പൂഫ്‌

  16 September 2015

  പതിനാറു കോടിയിലേറെ രൂപ മുടക്കിയാണ് ലിജോ ജോസ് പെല്ലിശ്ശേരി ഡബിള്‍ ബാരല്‍ എന്ന മലയാളത്തിലെ ആദ്യ ഗ്യാംഗ്സ്റ്റര്‍ സ്പൂഫുമായി തിയറ്ററുകളില്‍ എത്തുന്നത്. ഏറെ മാധ്യമ നവമാധ്യമ ശ്രദ്ധയാകര്‍ഷിച്ച സിനിമയാണ് ഡബിള്‍ ബാരല്‍. ട്രയിലറും , ടീസരുമെല്ലാം തന്നെ വളരെയധികം ചര്‍ച്ചകള്‍ക്ക് വഴിവച്ചിരുന്നു. പൃഥ്വിരാജ്, ആര്യ, ഇന്ദ്രജിത്ത്, ആസിഫ് അലി, സണ്ണി വെയ്ന്‍, വിജയ് ബാബു, സ്വാതി റെഡ്ഡി, ഇഷ ഷെര്‍വാണി അങ്ങനെ വന്‍താരയുടെ അകമ്പടിയിലാണ് ഡബിള്‍ ബാരല്‍ എന്ന ബിഗ് ബജറ്റ് ചിത്രമെത്തുന്നത്. അതിനാല്‍ തന്നെ അമിത പ്രതീക്ഷകളുടെ ഭാരം ഈ സിനിമക്ക് നന്നായുണ്ടായിരുന്നു.

  ലോജിക് (യുക്തി) കണ്ടുപിടിക്കപ്പെടുന്നതിനും മുന്‍പുള്ള കഥയാണ് ഈ സിനിമയെന്ന് തുടക്കത്തില്‍ തന്നെ എഴുതിക്കാണിക്കുന്നതിനാലും, ഇടിയില്ല, വെറും വെടി മാത്രമാണ് എന്ന ടാഗ് ലൈനും തിരശീലയില്‍ കാണാനിരിക്കുന്ന പൂരങ്ങളുടെ ഒരു ചെറിയ സൂചന നല്‍കും. പ്രമേയപരമായി തീര്‍ത്തും ദരിദ്രമാണ് സിനിമയെങ്കില്‍ക്കൂടി, സാങ്കേതികവിദ്യാപരമായി മലയാളത്തിലെ പല നവപരീക്ഷണങ്ങളുടെയും ഉദ്ഘാടനം കൂടിയാകും ഈസിനിമ. ഗോവയാണ് സിനിമയുടെ പശ്ചാത്തലം, കൊച്ചിയിലേക്ക് കൂടി ഇടയ്ക്കിടെ ക്യാമറയെത്തുന്നുണ്ട്.

  View More