Are you a member? Register / Login

ജോസൂട്ടിയുടെ ജീവിതം

16 September 2015

ജോസൂട്ടി. കട്ടപ്പനക്കാരനായ ഒരു സാധാരണ യുവാവ്. സാധുവാണ്. ജീവിതപ്രാരബ്ധങ്ങള്‍ ധാരാളമുണ്ട്. ഒന്ന് ശ്വാസം വിടാന്‍ പറ്റാത്ത അവസ്ഥ. കുടുംബത്തില്‍ അപ്പന്‍, അമ്മ, രണ്ടു സഹോദരിമാര്‍. ഏവരുടെയും സ്വപ്‌നവും പ്രതീക്ഷയും ഏക ആണ്‍കുട്ടിയായ ജോസൂട്ടിയിലാണ്.

ഈ ജോസൂട്ടിയുടെ പത്തുവയസ്സുമുതല്‍ 40 വയസ്സുവരെയുള്ള ജീവിതത്തിന്റെ സംഭവപരമ്പരയാണ് 'ലൈഫ് ഓഫ് ജോസൂട്ടി' എന്ന ചിത്രത്തില്‍ ദൃശ്യവത്കരിക്കുന്നത്.

'ദൃശ്യം' എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനുശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജോസൂട്ടിയെ അവതരിപ്പിക്കുന്നത് ദിലീപാണ്.

കലാഭവന്‍ മണി, സൂരാജ് വെഞ്ഞാറമ്മൂട്, സുധീര്‍ കരമന, സുനില്‍ സുഖദ, ഹരീഷ് പേരടി, പി. ബാലചന്ദ്രന്‍, പാഷാണം ഷാജി, ചെമ്പില്‍ അശോകന്‍, കോട്ടയം പ്രദീപ്, കൂട്ടിക്കല്‍ ജയചന്ദ്രന്‍, വിഷ്ണുരാജ്, ജെയിംസ് പാറയ്ക്കല്‍, മാസ്റ്റര്‍ ഗൗരവ് മേനോന്‍, വന്ദന, ഗൗരി, വിജയകുമാരി, രശ്മി, കൃഷ്ണപ്രഭ തുടങ്ങിയവര്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുമ്പോള്‍ രചനാ നാരായണന്‍കുട്ടിയും ജ്യോതികൃഷ്ണയും നായികമാരായി പ്രത്യക്ഷപ്പെടുന്നു.

കഴിഞ്ഞ അഞ്ചു സിനിമയ്ക്കും സ്വന്തം തിരക്കഥയായിരുന്നു ജീത്തു ജോസഫ് ഉപയോഗിച്ചതെങ്കില്‍ ഇക്കുറി മറ്റൊരാളുടെ തിരക്കഥയിലാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പകുതി ഭാഗങ്ങളും ന്യൂസീലന്‍ഡിലാണ് ചിത്രീകരിച്ചത്.
ഇന്ത്യയിലെ പ്രമുഖ ചലച്ചിത്ര നിര്‍മാണകമ്പനിയായ ഇറോസ് ഇന്റര്‍നാഷണല്‍ ആദ്യമായി മലയാളത്തില്‍ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലൈഫ് ഓഫ് ജോസൂട്ടി'.

ബാക്ക് വാട്ടര്‍ സ്റ്റുഡിയോസിന്റെ ജയലാല്‍ മേനോന്‍, അനില്‍ ബിശ്വാസ് എന്നിവരാണ് കോ-പ്രൊഡ്യൂസേഴ്‌സ്. രവിചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. ജയലാലിന്റെ കഥയ്ക്ക് രാജേഷ് വര്‍മ തിരക്കഥ, സംഭാഷണമെഴുതുന്നു. സന്തോഷ് വര്‍മയുടെ വരികള്‍ക്ക് അനില്‍ ജോണ്‍ സംഗീതം പകരുന്നു.

പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി കാവനാട്ട്, കല: സാബുറാം, മേക്കപ്പ്: റോഷന്‍, കോസ്റ്റിയും ഡിസൈനര്‍: ലിന്‍ഡ ജീത്തു, പരസ്യകല: കോളിന്‍സ് ലിയോഫില്‍, എഡിറ്റര്‍: അയൂബ് ഖാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സൈലക്‌സ് എബ്രഹാം, സനല്‍ വി. ദേവന്‍, സംവിധാനസഹായികള്‍: സുധീഷ് രാമചന്ദ്രന്‍, സിജി പണിക്കര്‍, പ്രണവ് മോഹന്‍ലാല്‍, ഓര്‍മബോസ്, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്: ബിനു മുരളി, സജീവ്.

സപ്തംബര്‍ 18-ന് ഇറോസ് ഇന്റര്‍നാഷണല്‍ 'ലൈഫ് ഓഫ് ജോസൂട്ടി' പ്രദര്‍ശനത്തിനെത്തിക്കുന്നു.

Share this on social network:

Comment

More News

  • asdsadsada

    08 October 2018

    asdsadsad

    View More

  • Rabbit

    05 November 2015

    Rabbit

    View More

  • Mohanlal-Priyadarshan Movie Postponed

    16 September 2015

    play the other pivotal roles. The project will also star about 21 Russian actors. The multi-lingual flick will be made in four more languages, which includes Chinese, Russian, Turkish, and Azeri languages. Ilayaraja composes the music. The movie is produced by Jaison Pulikkottil and Rouf Ji Mehdiyev.

    View More