തിരുവനന്തപുരത്തെ പ്രശസ്ത ടെക്സ്റ്റൈല്‍ ഷോപ്പിലെ സെയില്‍സ് ഗേളാണ് പൂജ. ഒപ്പം ജോലി ചെയ്യുന്ന മീര, ജ്യോത്സ ്ന, മെറിന് എന്നിവര്‍ പൂജയുടെ ആത്മാര്‍ഥ സുഹൃത്തുക്കളാണ്. വ്യത്യസ്ത ജീവിതസാഹചര്യങ്ങള്‍ കഴിയുന്ന, വ്യത്യസ്ത തലങ്ങളില്‍ നിന്നെത്തിയ ഇവര്‍ പരസ്പരം ആശ്രയിച്ച് കഴിയുകയാണ്. ഇവരില്‍ പൂജയും മീരയും നഗരത്തില്‍ തന്നെയുള്ള സെന്റ് മേരീസ് വര്‍ക്കിങ് വിമന്‍സ് ഹോസ്റ്റലില്‍ താമസിക്കുന്നു.
ഒരു ദിവസം ഹോസ്റ്റലില്‍ ചെന്നപ്പോള്‍ കേട്ട വാര്‍ത്ത പൂജയെയും മീരയെയും ഞെട്ടിച്ചു. ഹോസ്റ്റലിലെ ഒരു പെണ്‍കുട്ടിയെ കാണാനില്ല. അതൊരു കൊലപാതകമാണെന്നറിഞ്ഞതോടെ ഏവരുടെയും ഭയവും വര്‍ധിച്ചു. തുടര്‍ന്ന് കേസന്വേഷിക്കാന്‍ പോലീസ് ഓഫീസറായ സോളമന് എത്തുന്നു. അതിസാഹസികമായ അന്വേഷണത്തില്‍ തിരിച്ചറിയുന്ന അത്ഭുതപ്പെടുത്തുന്ന യാഥാര്‍ഥ്യങ്ങളുടെ മുഹൂര്‍ത്തങ്ങളാണ് 'സെന്റ് മേരീസിലെ കൊലപാതകം' എന്ന ചിത്രത്തില്‍ ദൃശ്യവത്ക്കരിക്കുന്നത്.
മധു കൈതപ്രത്തിന്റെ സംവിധാന സഹായിയായിരുന്ന എച്ച്.എന്‍. ഷിജോയ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തില്‍ പൂജയായി അപര്‍ണ നായരും മീരയായി അഞ്ജു രാജും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
കൃഷ്ണാഞ്ജലി ഫിലിംസിന്റെ ബാനറില്‍ കെ.പി. രാജേന്ദ്രന് നിര്‍മിക്കുന്ന ഈ ചിത്രത്തില്‍ ശ്രീജിത്ത് വിജയ്, സുധീര്‍ കരമന, ഇന്ദ്രന്‍സ്, രോഹിത് മേനോന്, യൂസഫലി, പൂജിതാ മേനോന്, ലീന നായര്‍, വീണ ശിവപ്രസാദ്, അപര്‍ണ തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അനില്‍ നാരായണന് ഛായാഗ്രഹണം നിര്‍വഹിക്കുന്ന സസ്പെന്‍സ് ത്രില്ലര്‍ ചിത്രമായ 'സെന്റ് മേരീസിലെ കൊലപാതകം' ഉടന്‍ തിയേറ്ററിലെത്തുന്നു.
പ്രൊഡക്ഷന്‍ കണ്ട്രോളര്-ശ്യാം സരസ്, കല-രാജീവ് കോട്ടുക്കല്‍, മേക്കപ്പ്-ലാല്‍ കരമന, വസ്ത്രാലങ്കാരം-ഭക്തന് മങ്ങാട്ട്, ഫിനാന്‍ഷ്യല്‍ കണ്ട്രോളര്-റില്നേഷ് കണ്ടകൈ, സ്റ്റില്‍സ്-ശ്രീനി മഞ്ചേരി, എഡിറ്റര്‍-വിജയ് എബ്രഹാം, പരസ്യകല-ക്രിയേറ്റീവ് മൈന്‍സ്, അസോസിയേറ്റ് ഡയറക്ടര്‍-ബാബു, ജെ. രാമന്, സംവിധാന സഹായികള്‍-മുകേഷ് എച്ച്., മനു വാമദേവന്, നിസാം കോട്ടയ്ക്കല്‍, പ്രൊഡക്ഷന്‍ മാനേജര്‍-ജസ്റ്റിന് കൊല്ലം, പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്-ഷിബു ശശി, വാര്‍ത്താ പ്രചാരണം-എ.എസ്. ദിനേശ്
asdsadsad
Rabbit
play the other pivotal roles. The project will also star about 21 Russian actors. The multi-lingual flick will be made in four more languages, which includes Chinese, Russian, Turkish, and Azeri languages. Ilayaraja composes the music. The movie is produced by Jaison Pulikkottil and Rouf Ji Mehdiyev.
Comment